ambalapuzha-news

അമ്പലപ്പുഴ: മേൽപ്പാലത്തിൽ ബസിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം വാഹന ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കാക്കാഴം മേൽപ്പാലത്തിലാണ് കെ.എസ്.ആർ.ടി.സി ബസ് ടയർ പഞ്ചറായി കിടന്നത്. കായംകുളത്തു നിന്ന് ആലപ്പുഴക്കു യാത്രക്കാരുമായി പോവുകയായിരുന്നു ബസ്. കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ വിഭാഗം ജീവനക്കാരെത്തി ബസ് മാറ്റിയ ശേഷമാണ് വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്.