തുറവൂർ: കുത്തിയതോട് കൃഷി ഭവനിൽ കുറ്റി കുരുമുളക് തൈകളുടെ വിതരണം തുടങ്ങി. ബാഗിലോ, ചട്ടിയിലോ നട്ട് വീട്ടുമുറ്റത്ത് വളർത്താൻ കഴിയുന്ന തൈകളാണ് സബ്സിഡി നിരക്കിൽ കർഷകർക്ക് നൽകുന്നത്. പഞ്ചായത്ത് പ്രസിഡൻറ് പ്രേമാ രാജപ്പൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഒരെണ്ണത്തിന് ഇരുപത് രൂപയാണ് വില. 100 തൈകളുടെ തുക മുൻകൂറായി അടച്ചാൽ ഗുണഭോക്താവിന്റെ വാർഡിൽ എത്തിച്ചു നൽകുമെന്ന് കൃഷി ഓഫീസർ സൂസമ്മ അറിയിച്ചു.