venu

കുട്ടനാട്: ക്ഷേത്രങ്ങളിൽ കലാരൂപങ്ങൾക്കു കൂടി പ്രാമുഖ്യം നൽകണമെന്ന് നെടുമുടി വേണു പറഞ്ഞു. നെടുമുടി കൊട്ടാരം ശ്രീഭഗവതി ക്ഷേത്രത്തിലെ ചുറ്റമ്പലസമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
എൻ.എസ്.എസ്.കുട്ടനാട് താലുക്ക് യൂണിയൻ പ്രസിഡന്റ് ഡോ.കെ.പി.നാരായണപിള്ള അധ്യക്ഷത വഹിച്ചു. ശില്പികളെ രൺജി പണിക്കർ ആദരിച്ചു. എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറി പി.റ്റി മന്മഥൻ മുഖ്യപ്രഭാഷണം നടത്തി.രാജകുടുംബ പ്രതിനിധി വിഷ്ണു വിജയൻ ,ദേവസ്വം പ്രസിഡന്റ് ഡോ.കെ. ഗോപകുമാർ, ട്രഷറർ കെ.എം.ബാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 8ന് നടക്കുന്ന ചടങ്ങിൽ സുരേഷ് ഗോപി എം.പി. ചുറ്റുവിളക്കിൽ ദീപം പകരും.തുടർന്ന് ചുറ്റമ്പലസമർപ്പണ ചടങ്ങിന് മുന്നോടിയായി നടക്കുന്ന പൂർണ ക്രിയാ ചടങ്ങുകളുടെ ഭാഗമായുള്ള വിശേഷാൽ ചടങ്ങുകൾ.ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.വൈകിട്ട് ആറിന് വഴിപാട് താലപ്പൊലി, 7 ന് സംഗീതകച്ചേരി, 8.30 ന് ഭക്തിഗാനമേള

.