ഹരിപ്പാട്. നഗരസഭാ അതിർത്തിയിൽ അനധികൃതമായി മത്സ്യകച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിച്ചു. ദേശീയപാതയോരത്തെ അനധികൃത കച്ചവടക്കാരെയാണ് ഒഴിപ്പിച്ചത്. കെ.എസ്.ആർ.ടി.സി ജംഗ്ഷന് തെക്ക് ഭാഗത്ത് അനധികൃതമായി നിരവധി കച്ചവടക്കാരാണ് ഉണ്ടായിരുന്നത്. ഹരിപ്പാട് സി.ഐ ടി.മനോജിന്റെയും നഗരസഭ അധികൃതരുടെയും നേതൃത്വത്തിലാണ് ഒഴിപ്പിച്ചത്. ഈ ഭാഗത്ത് അപകടങ്ങൾ പതിവായതോടെയാണ് നടപടി. മത്സ്യം വാങ്ങാനെത്തുന്നവർ വാഹനം റോഡിൽ പാർക്ക് ചെയ്തിരുന്നതും അപകടങ്ങൾ കൂടാൻ കാരണമായിരുന്നു.