ചേർത്തല: കയർ മേഖലയിലെ ദുരിതങ്ങൾക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് കയർ ലേബർ യൂണിയൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥയും സമര പ്രഖ്യാപനവും നടത്തി. പ്രസിഡന്റ് എ.കെ.രാജൻ ഉദ്ഘാടനം ചെയ്തു.കഞ്ഞിക്കുഴി വടക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.സി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി സെക്രട്ടറിമാരായ സി.സി.ശങ്കർ, ആർ.ശശിധരൻ,സജി കുര്യാക്കോസ്,ജാഥാ ക്യാപ്റ്റൻ എൻ.സുമന്ത്രൻ എം.ജി.തിലകൻ,എം.അനിൽകുമാർ,ഗീത പുളിയ്ക്കൽ എന്നിവർ സംസാരിച്ചു.