ന്യൂഡൽഹി: നാഷണൽലീഗൽ സർവീസസ് അതോറിറ്റി (എൻ.എൽ.എസ്.എ) എക്സിക്യുട്ടീവ് ചെയർമാനായി ജസ്റ്റിസ് എ.കെ സിക്രിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നോമിനേറ്റ് ചെയ്തു. ജസ്റ്റിസ് മദൻ ബി ലോകൂർ വിരമിച്ച ഒഴിവിലാണ് നിയമനം. അവശവിഭാഗങ്ങൾക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കാനും ലോക് അദാലത്തുകൾ സംഘടിപ്പിക്കാനുമാണ് എൻ.എൽ.എസ്.എ രൂപീകരിച്ചത്.