ന്യൂഡൽഹി: കുഷ്‌ഠരോഗത്തിന്റെ പേരിലുള്ള വിവാഹമോചനം തടയുന്ന വ്യക്തിനിയമ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. ഹിന്ദു, മുസ്ളീം, ക്രൈസ്‌തവ വ്യക്തി നിയമങ്ങളും സ്‌പെഷ്യൽ മാര്യേജ് ആക്ടും ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലാണ് ഇത്.
വൈദ്യശാസ്ത്രം പുരോഗമിച്ചതിനാൽ കുഷ്‌ഠം മാറാരോഗമല്ലെന്നും, അത് വിവാഹമോചനത്തിന് കാരണമാകാൻ പാടില്ലെന്നും ബില്ലിൽ പറയുന്നു. കുഷ്‌ഠരോഗത്തെക്കുറിച്ചുള്ള ചിന്താഗതി മാറ്റാനുള്ള ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രചരണവും കുഷ്ഠരോഗികൾക്ക് തുല്ല്യത ഉറപ്പു വരുത്തണമെന്ന സുപ്രീംകോടതി വിധിയും കണക്കിലെടുത്താണ് നടപടി.