aims

ന്യൂഡൽഹി: എയിംസ് അനുവദിക്കണമെന്ന കേരളത്തിന്റെ അപേക്ഷ കേന്ദ്ര സർക്കാർ വീണ്ടും തഴഞ്ഞു. ഇന്നലത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ജമ്മു കാശ്‌മീരിൽ രണ്ടിടത്തും ഗുജറാത്തിലും പുതിയ എയിംസുകൾ പ്രഖ്യാപിച്ചു.

ജമ്മു സാംബാ ജില്ലയിലെ വിജയനഗറിൽ 1661 കോടി രൂപ ചെലവിൽ 48മാസം കൊണ്ടും പുൽവാമ ജില്ലയിലെ ആവന്തിപുരയിൽ 1828 കോടി രൂപ ചെലവിൽ 72 മാസം കൊണ്ടും ഗുജറാത്തിലെ രാജ്കോട്ടിൽ 1195കോടി ചെലവിൽ 45മാസത്തിനുള്ളിലും പുതിയ എയിംസ് നിർമ്മിക്കാനുള്ള പദ്ധതിക്കാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്.