ന്യൂഡൽഹി: അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പുറത്താക്കാൻ കോൺഗ്രസുമായി ചേരുന്നതിൽ തെറ്റില്ലെന്ന് സി.പി.എം അംഗം പിബി അംഗം പ്രകാശ് കാരാട്ട്. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് നിർണായക ശക്തിയാണ്.
ചിലയിടങ്ങളിൽ ദുർബ്ബലവുമാണ്. മഹാരാഷ്‌ട്രയിൽ കോൺഗ്രസും എൻ.സി.പിയും ശക്തിയാണ്. അതിനാൽ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ അനുസരിച്ച് ബി.ജെ.പിക്കെതിരെ കോൺഗ്രസുമായി മത്സരിക്കുന്നതിൽ തെറ്റില്ല.
പശ്‌ചിമ ബംഗാളിൽ തൃണമൂലും ബി.ജെ.പിയുമാണ് സി.പി.എമ്മിന്റെ എതിരാളികളെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സഖ്യത്തിന് അനുകൂലമായി പാർട്ടി കോൺഗ്രസിൽ പ്രമേയം പാസാക്കുന്നതിനെ എതിർത്തത് പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള പക്ഷമാണ്. പശ്‌ചിമ ബംഗാളിൽ കോൺഗ്രസുമായി പരസ്യമായി സഹകരിക്കുന്നതിനെയും കാരാട്ട് എതിർക്കുന്നു. ഈ സാഹചര്യത്തിൽ ഗൾഫിൽ ഒരുപരിപാടിക്കിടെ നടത്തിയ പ്രസ്‌താവനയ്‌ക്ക് രാഷ്‌ട്രീയ പ്രാധാന്യമുണ്ട്.