tv-channels

ന്യൂഡൽഹി: ടെലിവിഷൻ ഉപഭോക്താക്കൾക്ക് കേബിൾ ടിവി, ഡി.ടി.എച്ച് വഴി ജി.എസ്.ടി അടക്കം 153.40 രൂപയ്‌ക്ക് 100 ചാനലുകൾ കാണാനുള്ള ബേസ് പാക്കേജ് ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) പ്രഖ്യാപിച്ചു. ഇഷ്ട ചാനലുകൾ 31ന് മുൻപ് ഉപഭോക്താക്കൾ തിരഞ്ഞെടുക്കണം. പാക്കേജ് ഫെബ്രുവരി ഒന്നിന് നിലവിൽ വരും.

ബേസ് പാക്കേജിൽ ഹൈ ഡെഫിനിഷൻ (എച്ച്.ഡി) ചാനലുകൾ ഉൾപ്പെടുന്നില്ല. എന്നാൽ ഒരു എച്ച്.ഡി ചാനൽ രണ്ട് എസ്.ഡി ചാനലുകൾക്ക് തുല്യമായി കണക്കാക്കി ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ കഴിയുമെന്ന് ചാനൽ രംഗത്തുള്ളവർ പറയുന്നു. കേബിൾ ടിവി, ഡി.ടി.എച്ച് കമ്പനികളാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

കൂടാതെ, പേ ചാനലിന്റെ പരമാവധി നിരക്ക് 19 രൂപയായി ട്രായ് നിശ്‌ചയിച്ചിട്ടുണ്ട്. ചാനലുകൾക്ക് ഒന്നിച്ച് ബൊക്കെയായി വിലയിട്ട് പ്രേക്ഷകനു മേൽ അടിച്ചേല്പിക്കാനാകില്ല. ബൊക്കെയിൽ ഇഷ്‌ടമുള്ള ചാനൽ മാത്രം തിരഞ്ഞെടുത്ത് കാണാൻ കഴിയുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.