parliament

ന്യൂഡൽഹി: രാഷ്‌ട്രപതി അംഗീകാരം നൽകിയ സർക്കാർ ജോലികളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്തു ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ഇന്നലെ മുതൽ നിലവിൽ വന്നതായി കേന്ദ്രസർക്കാർ ഉത്തരവിറക്കി. പാർലമെന്റ് പാസാക്കിയ ഭേദഗതി ബില്ലിൽ രാഷ്‌ട്രപതി ഒപ്പിട്ടതിന് പുറകെ കേന്ദ്രസർക്കാർ ഗസറ്റ് വിജ്ഞാപനം ചെയ്‌തിരുന്നു. എങ്കിലും ഭേദഗതി ഇന്നലെ മുതൽ നിലവിൽ വന്നുവെന്നാണ് കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി കെ.എൽ. മീന ഇറക്കിയ ഉത്തരവിൽ പറയുന്നത്.