ന്യൂഡൽഹി:സ്‌പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ (സായ് ) ഡയറക്‌ടർ അടക്കം ആറുപേരെ അഴിമതിക്കേസി
ൽ സി.ബി.ഐ അറസ്‌റ്റ് ചെയ്‌തു. 19ലക്ഷം രൂപയുടെ ഗതാഗത ഇടപാടിൽ അഴിമതി കാണിച്ചതുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് നടപടി.
ഇന്നലെ ഡൽഹി ലോധി റോഡിലെ സായ് ഒാഫീസ് റെയ്ഡ് ചെയ്‌ത് രേഖകൾ പിടിച്ചെടുത്ത ശേഷമാണ് ഡയറക്ടർ എസ്.കെ. ശർമ്മ, ജൂനിയർ അക്കൗണ്ട്സ് ഒാഫീസർ ഹരീന്ദർ പ്രസാദ്, സൂപ്പർവൈസർ ലളിത് ജോളി, യു.ഡി ക്ളാർക്ക് വി.കെ. ശർമ്മ, കരാറുകാരൻ മൻദീപ് അഹൂജ, മൻദീപിന്റെ സഹായി യൂനുസ് എന്നിവരെ അറസ്‌റ്റ് ചെയ്‌തത്. ഒാഫീസും പരിസരവും മുദ്രവച്ച സി.ബി.ഐ പരിശോധന തുടരുകയാണ്.