loksabha-election-

ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി മാർച്ച് ആദ്യവാരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചക്കുമെന്ന് സൂചന. നിലവിലുള്ള 16-ാം ലോക്‌സഭയുടെ കാലാവധി ജൂൺ മൂന്നിന് പൂർത്തിയാകും. അതിന് മുൻപ് തിരഞ്ഞെടുപ്പും വോട്ടെണ്ണലും നടത്തുന്ന വിധമായിരിക്കും തീയതികൾ തീരുമാനിക്കുക. ആന്ധ്ര പ്രദേശ്, ഒഡിഷ, സിക്കിം, അരുണാചൽ പ്രദേശ്, രാഷ്‌ട്രപതി ഭരണം നിലവിലുള്ള ജമ്മുകാശ്‌മീർ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഒപ്പം പ്രഖ്യാപിക്കും. 2014ൽ ഏപ്രിൽ മുതൽ മേയ് വരെ 9 ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടന്നത്. മാർച്ച് അഞ്ചിനാണ് തീയതി പ്രഖ്യാപിച്ചത്.ഇക്കുറിയും സുരക്ഷാ സേനയെ വിന്യസിക്കാനുള്ള സൗകര്യം അനുസരിച്ച് പല ഘട്ടങ്ങളായിട്ടാകും തിരഞ്ഞെടുപ്പ്.