lalu-prasad-yadav

ന്യൂഡൽഹി: ഐ.ആർ.സി.ടി.സി അഴിമതി കേസിൽ മുൻ ബീഹാർ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് പ്രത്യേക സി.ബി.ഐ കോടതി ജനുവരി 28വരെ ജാമ്യം നീട്ടി നൽകി. എൻഫോഴ്സ്‌മെന്റ് രജിസ്റ്റർ ചെയ്‌ത കേസിലെ ജാമ്യാപേക്ഷ 28ന് പരിഗണിക്കും. കേസിൽ പ്രതികളായ ലാലുവിന്റെ ഭാര്യ റാബ്‌റിദേവി, മകൻ തേജസ്വി യാദവ് എന്നിവർക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. കാലിത്തീറ്റ കേസിൽ തടവുശിക്ഷ ലഭിച്ച ലാലു നിലവിൽ റാഞ്ചി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

റാഞ്ചിയിലും പുരിയിലും ഐ.ആർ.സി.ടി.സിയുടെ മേൽനോട്ടത്തിലുള്ള റെയിൽവേ വക ഹോട്ടലുകൾ 2004-14 കാലത്ത് സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകിയതിലെ ക്രമക്കേടുകളാണ് സി.ബി.ഐ അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പണമിടപാട് എൻഫോഴ്സ്‌മെന്റും അന്വേഷിക്കുന്നു.