aap

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ മുഴുവൻ സീറ്റിലും ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ഛത്തീസ്ഗഡിൽ നടന്ന പൊതുയോഗത്തിലായിരുന്നു കേജ്‌രിവാൾ നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രഖ്യാപനം. കഴിഞ്ഞദിവസം കൊൽക്കത്തയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ വേദിയിൽ കേജ്‌രിവാളും എത്തിയിരുന്നു. 13 ലോക്‌സഭാ മണ്ഡലങ്ങളുള്ള പഞ്ചാബിൽ 2014ലെ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി നാലു സീറ്റിൽ വിജയിച്ചിരുന്നു.