anna-hazare-
ANNA HAZARE, NARENDRA MODI

ന്യൂഡൽഹി:ലോക്പാൽ, ലോകായുക്ത നിയമം നടപ്പാക്കണമെന്നും കർഷക പ്രശ്നങ്ങൾ പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് ജനുവരി 30 മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് അണ്ണാഹസാരെ അറിയിച്ചു. മഹാരാഷ്ട്രയിലെ ഹസാരെയുടെ ഗ്രാമമായ റാലേഗാൻ സിദ്ധിയിലാണ് സമരം. മദ്ധ്യപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ലോക്പാൽ നടപ്പാക്കിയിരുന്നെങ്കിൽ റാഫേൽ അഴിമതി സംഭവിക്കില്ലായിരുന്നുവെന്ന് അണ്ണാഹസാരെ വാർത്താസമ്മളനത്തിൽ പറഞ്ഞു. റാഫേലുമായി ബന്ധപ്പെട്ട് നിരവധി രേഖകൾ കൈയിലുണ്ട്. ഇടപാടിന് ഒരുമാസം മുൻപ് മാത്രം രൂപീകൃതമായ കമ്പനി എങ്ങനെയാണ് പങ്കാളിയായി വന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. സുപ്രീംകോടതി വിധി അനുസരിക്കാത്ത ഇത് ഏത് തരം സർക്കാരാണ്. രാജ്യം ഏകാധിപത്യത്തിന്റെ അപകടത്തിലേക്കാണ് നീങ്ങുന്നത്. വ്യാജ ഉറപ്പിൽ സമരം അവസാനിപ്പിക്കില്ല. ജീവൻ പോകുന്നതുവരെ സമരം ചെയ്യുമെന്നും ഹസാരെ പറഞ്ഞു.

ലോക്പാലിനായി അണ്ണാഹാസരാെ നടത്തുന്ന മൂന്നാമത്തെ നിരാഹാരസമരമാണിത്. 2011 ഏപ്രിൽ ആദ്യമായി ഡൽഹി രാംലീല മൈതാനിയിൽ നടന്ന സമരം ദേശീയ രാഷ്ട്രീയത്തിൽ വഴിത്തിരിവായിരുന്നു.