hacking

ന്യൂഡൽഹി:വോട്ടിംഗ് യന്ത്ര തിരിമറിയെ കുറിച്ച് ലണ്ടനിൽ യു.എസ് ഹാക്കർ സൈദ് ഷൂജ നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുത്തത് കോൺഗ്രസ് പ്രതിനിധിയായിട്ടല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു. ബി.ജെ.പി ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും തിരഞ്ഞെടുപ്പ് കമ്മിഷനും ക്ഷണമുണ്ടായിരുന്നു. ഞാൻ മറ്റ് ആവശ്യങ്ങൾക്കായി ലണ്ടനിലുണ്ടായിരുന്നു. ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ ആശിഷ് റേ ക്ഷണിച്ചിട്ടാണ് പോയത്.സ്വന്തം നിലയിലാണ് പങ്കെടുത്തത്. ഷൂജ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്നും അന്വേഷണം വേണമെന്നും സിബൽ പറഞ്ഞു. പരിപാടിയിൽ പങ്കെടുത്തതിനെതിരെ ബി.ജെ.പി വിമർശനം ശക്തമാക്കിയ പശ്ചാത്തലത്തിൽ ലണ്ടനിൽ നിന്ന് മടങ്ങിയെത്തിശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിബൽ.