ksrtc-strike

ന്യൂഡൽഹി:താത്കാലിക നിയമന കാലാവധി പെൻഷന് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനെ സുപ്രീംകോടതി കക്ഷി ചേർത്തു. കെ.എസ്.ആർ.ടി.സിയുടെ ആവശ്യം അംഗീകരിച്ചാണ് നടപടി. കെ.എസ്.ആർ.ടി.സിയുടെ പിടിപ്പുകേടിന് ജീവനക്കാർ എന്തിന് സഹിക്കണമെന്ന് ജസ്റ്റിസ് എ.കെ സിക്രി അദ്ധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. സംസ്ഥാന സർക്കാരിനെ കക്ഷിയാക്കണമെന്ന് ഹൈക്കോടതിയിൽ എന്തുകൊണ്ട് ആവശ്യപ്പെട്ടില്ലെന്നും കോടതി ചോദിച്ചു. പെൻഷൻ ബാദ്ധ്യത ഏറ്റെടുക്കുന്നതിൽ നിലപാട് അറിയിക്കാൻ രണ്ടാഴ്ചത്തെ സമയം സർക്കാർ ആവശ്യപ്പെട്ടു. തുടർന്ന് കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു.

നിലവിൽ 4200 കോടിയുടെ ബാദ്ധ്യതയും 110 കോടി പ്രതിമാസ നഷ്ടവുമുണ്ടെന്നും ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാൽ 420 കോടിയുടെ അധിക ബാദ്ധ്യത വരുമെന്നുമാണ് കെ.എസ്.ആർ.ടി.സിയുടെ വാദം.