fire-sevice-

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ ഫയർസർവീസ് മെഡലുകൾ പ്രഖ്യാപിച്ചു. സ്തുത്യർഹ്യ സേവനത്തിന് മൂന്ന് മലയാളി ഉദ്യോഗസ്ഥർ ഉൾപ്പെടെ 86 പേർക്കാണ് മെഡലുകൾ. പീരുമേട് സ്റ്റേഷൻ ഓഫീസറായി വിരമിച്ച കെ.പി സോമൻ, ഗ്രേഡ് അസി. സ്‌റ്റേഷൻ ഓഫീസർ വി. പ്രദീപ് കുമാർ, മെക്കാനിക് ഡ്രൈവർ കെ.ബി ഷാജിമോൻ എന്നിവരാണ്​ ബഹുമതിക്ക് അർഹരായ മലയാളികൾ.

ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ ഫയർസർവീസ് മെഡൽ15 പേർക്കും, ഫയർസർവീസ് മെഡൽ 14 പേർക്കും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ ഏഴുപേർക്കും ലഭിച്ചു.