annakutty-babu
annakutty babu

ന്യൂഡൽഹി: ഗോൾഡൻ ഗ്ലോബ് റേസിനിടെ കടലിൽ പായ്‌വഞ്ചി അപകടത്തെ അതിജീവിച്ച നാവികൻ കമാൻഡർ അഭിലാഷ് ടോമിക്ക് വിശിഷ്ട സേവനത്തിനുള്ള നവ്‌സേനാ മെഡൽ ലഭിച്ചു. ഓസ്ട്രേലിയയ്ക്കടുത്ത നടുക്കടലിൽ കൊടുങ്കാറ്റിൽ പായ്മരം ഒടിഞ്ഞ് നടുവിന് പരിക്കേറ്റ അഭിലാഷ് ടോമിയെ നാലുദിവസങ്ങൾക്ക് ശേഷമാണ് രക്ഷിക്കാനായത്. തൃപ്പൂണിത്തുറ കണ്ടനാട് താമസിക്കുന്ന ആലപ്പുഴ ചേന്നംകരി വല്യാറ വീട്ടിൽ വി.സി ടോമിയുടെയും വത്സമ്മ ടോമിയുടെയും മകനാണ് അഭിലാഷ്.

ഫ്രാൻസിൽ റാഫേൽ യുദ്ധവിമാനത്തിന്റെ പരീക്ഷണപറക്കൽ നടത്തിയ വ്യോമസേന ഈസ്റ്റ് കമാൻഡ് മേധാവി എയർമാർഷൽ രഘുനാഥ് നമ്പ്യാർക്ക് പരമവിശിഷ്ട സേവാ മെഡൽ. കണ്ണൂർ വിമാനത്താവളത്തിൽ ആദ്യമായി വിമാനം ഇറക്കിയത് കണ്ണൂർസ്വദേശിയായ രഘുനാഥ് നമ്പ്യാരായിരുന്നു. വൈസ് അഡ്മിറൽ അജിത് കുമാർ പയ്യപ്പിള്ളിക്ക് പരമ വിശിഷ്ട സേവാ മെഡലും കമാൻഡർ പി.എ അബ്ദുൾ റഹ്മാൻ സാദിഖ്, ക്യാപ്ടൻ സുശീൽ മേനോൻ, വൈസ‌് അഡ‌്മിറൽ സുനിൽ ആനന്ദ്,മേജർ ജനറൽ അന്നക്കുട്ടി ബാബു എന്നിവർക്ക് വിശിഷ്ടസേവാ മെഡലും ലഭിച്ചു.

മിലിട്ടറി നഴ്സിംഗ് സർവീസ് അഡിഷണൽ ഡയറക്ടർ ജനറലാണ് മേജർ ജനറൽ അന്നക്കുട്ടി ബാബു. പത്തനംതിട്ട അടൂർ പെരിങ്ങനാട് കരൂർ കുടുംബാംഗമാണ്. ഭർത്താവ് ബാബു ജോർജ് (റിട്ട.എ.എം.സി) . മേജർ ബൈജു ബാബു എക മകനാണ്. മേജർ അന്നക്കുട്ടി ബാബുവിന് അടുത്തിടെ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡും ലഭിച്ചിരുന്ന

എയര്‍ കമ്മഡോർ ജോർജ് തോമസിന് അതിവിശിഷിഷ്ട സേവാ മെഡൽ ലഭിച്ചു. സുബേദാർ മേജർ ബി. കരുണാകരൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ രാജഗോപാൽ വരദരാജൻ, ബോർഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ കെ.പി പുരുഷോത്തമൻ എന്നിവർക്ക് വിശിഷ്ട സേവാ മെഡലും ലഭിച്ചു.
മേജർ സന്ദീപ് കുറുപ്പ് (മദ്രാസ് റജിമെന്റ്), മേജർ ദിലീപ് ഉണ്ണി (രാഷ്ട്രീയ റൈഫിൾസ്), മേജർ വിനീഷ് നായർ (രാഷ്ട്രീയ റൈഫിൾസ്), മേജർ രവി കുമാർ, ക്യാപ്റ്റൻ അനിൽ കുമാർ, ക്യാപ്റ്റൻ അഖിൽ രാധാകൃഷ്ണൻ,എന്നിവർക്കു ധീരതയ്ക്കുള്ള സേന മെഡലും ആത്മാർത്ഥ സേവനത്തിനുള്ള സേന മെഡലുകൾ മേജർ ജനറൽ പി.എൻ അനന്തനാരായണൻ, മേജർ ജനറൽ ഉണ്ണികൃഷ്ണൻ നായർ, മേജർ ജനറൽ കെ.നാരായണൻ എന്നിവർക്കും ലഭിച്ചു.