nazir

ന്യൂഡൽഹി: ഭീകരസംഘടനയിൽ നിന്ന് രാജ്യസേവകനായി മാറി ധീരമൃത്യുവരിച്ച ലാൻസ് നായിക് നസീർ അഹമ്മദ് വാനിക്കാണ് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്രം ലഭിച്ചത്. മേജർ തുഷാർ ഗൗഭ, സോവർ വിജയ് കുമാർ (മരണാനന്തര ബഹുമതി),കോൺസ്റ്റബിൾമാരായ രാജേന്ദ്രകുമാർ, പ്രദീപ്കുമാർ പാണ്ഡെ എന്നിവർക്ക് കീർത്തി ചക്രയും ലഭിച്ചു. ലെഫ്. കേണൽ വിക്രാന്ത് ,മേജർ അമിത്കുമാർ ദിമ്രി,മേജർ കേറ്റ്സർ, മേജർ രോഹിത് ലിംഗ്വാൾ, ക്യാപ്ടൻ അഭയ് ശർമ്മ, ക്യാപ്ടൻ അഭിനവ് കുമാർ ചൗധരി,ലാൻസ് നായിക് അയ്യൂബ് അലി,സൈനികൻ അജയ്‌കുമാർ (മരണാനന്തരം),സപ്പർ മഹേഷ് എച്ച്.എൻ തുടങ്ങി 11 പേർക്കാണ് ശൗര്യ ചക്ര ലഭിച്ചത്. 28 പരമ വിശിഷ്ട സേവാമെഡൽ, 3 ഉത്തം യുദ്ധ് സേവാ മെഡൽ,51 അതിവിശിഷ്ട സേവാ മെഡൽ തുടങ്ങി എഴുപതാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 411 സേനാംഗങ്ങൾക്കാണ് മെഡലുകൾ ലഭിച്ചത്.

ജനറൽ ബിപിൻ റാവത്തിന് പി.വി.എസ്.എം

.............................................................................

സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് സമാധാനകാലത്തെ ഉന്നത സൈനിക പുരസ്കാരമായ പരംവിശിഷ്ട് സേവാ മെഡൽ ലഭിച്ചു. ജനറൽ റാവത്തിന് ഇതുവരെ പി.വി.എസ്.എം കിട്ടയിട്ടില്ല. അടുത്ത റിപ്പബ്ലിക് ദിനത്തിന് മുൻപ് അദ്ദേഹം വിരമിക്കുന്നതിനാൽ പ്രതിരോധമന്ത്രാലയമാണ് റാവത്തിന്റെ പേര് ശുപാർശ ചെയ്തത്.