ന്യൂഡൽഹി:ഗവേഷക വിദ്യാർത്ഥികൾക്കുള്ള സ്റ്റൈപ്പൻഡുകൾ കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചു. ജെ.ആർ.എഫിന് (ജൂനിയർ റിസർച്ച് ഫെലോഷിപ്പ്) മാസം 31000 രൂപയായി. നേരത്തെയിത് 25000 രൂപയായിരുന്നു. എസ്.ആർ.എഫിന് (സീനിയർ റിസർച്ച് ഫെലോഷിപ്പ്) 35000 രൂപയാക്കി. യോഗ്യതയും പരിചയവും കണക്കിലെടുത്ത് മൂന്ന് വിഭാഗമായാണ് റിസർച്ച് അസോസിയേറ്റ്സിന്റെ സ്റ്റൈപ്പൻഡ് വർദ്ധിപ്പിച്ചത്. റിസർച്ച് അസോസിയേറ്റ്സ് വിഭാഗം 1ൽപെടുന്നവർക്ക് 47000, 2ൽ 49000, 3ൽ 54000രൂപയും ലഭിക്കും. ജനുവരി ഒന്നുമുതൽ വർദ്ധന പ്രാബല്യത്തിൽവരുമെന്ന് ശാസ്ത്രസാങ്കേതിക മന്ത്രാലയം അറിയിച്ചു.1.25 ലക്ഷം ഗവേഷക വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും. ഫെലോഷിപ്പ് വർദ്ധന ആവശ്യപ്പെട്ട് രാജ്യത്തെ ഗവേഷക വിദ്യാർത്ഥികൾ ഡൽഹിയിൽ പ്രതിഷേധിക്കുകയും മാനവവിഭശേഷി മന്ത്രി പ്രകാശ്ജാവദേക്കറിനെ കാണുകയും ചെയ്തിരുന്നു.