pensioners
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പിറവം നിയോജക മണ്ഡലം സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വിൽസൻ കെ.ജോൺ ഉദ്ഘാടനം ചെയ്യുന്നു.നഗരസഭാധ്യക്ഷൻ സാബു കെ.ജേക്കബ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് മല്ലിപ്പുറം, ബാബു ജോർജ്, രാമകൃഷ്ണപ്പണിക്കർ എന്നിവർ സമീപം

പിറവം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പിറവം നിയോജക മണ്ഡലം സമ്മേളനം പിറവം ഇന്ദിരാഭവനിൽ നടന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിൽസൺ കെ.ജോൺ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബാബു ജോർജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ സാബു ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോർജ് വി.എബ്രഹാം , ജില്ലാ ജോയിന്റ് സെക്രട്ടറി തോമസ് മല്ലിപ്പുറം, സംസ്ഥാന സമിതിഅംഗം പ്രൊഫ.ചന്ദ്രശേഖരപിള്ള ,സംസ്ഥാന കൗൺസിൽ അംഗം സുകുമാരൻ നായർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ബാബു ജോർജ് (പ്രസിഡന്റ്) , രാമകൃഷ്ണപ്പണിക്കർ (സെക്രട്ടറി), ജോർജ് ജേക്കബ് ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മെഡിക്കൽ ഇൻഷ്വറൻസ് സ്കീമിൽ ഔട്ട് പേഷ്യന്റ് വിഭാഗത്തെയും ഉൾപ്പെടുത്തണമെന്ന് സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു.