karshagar
കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിയാർവാലി ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ യു.ഡി.എഫ് മുൻ കൺവീനര്‍ പി.പി. തങ്കച്ചൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: പെരിയാർവാലി കനാലുകളിൽ വെള്ളം തുറന്ന് വിടാത്തതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിയാർവാലി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. യു.ഡി.എഫ് മുൻ കൺവീനർ പി.പി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ടി.എം. സക്കീർഹുസൈൻ, ഒ. ദേവസി, എം.എം. അവറാൻ, ദാനിയേൽ, തോമസ് പി. കുരുവിള, ബേസിൽ പോൾ, പോൾ ഉതുപ്പ്, പി.പി. അവറാച്ചൻ, കെ.പി. കുര്യാക്കോസ്, എൽദോ ചെറിയാൻ, രാജൻ വർഗീസ്, പി.കെ. മുഹമ്മദ്കുഞ്ഞ്, ജോളി കെ. ജോസ്, പി.കെ. രാജു, മനോജ് മൂത്തേടൻ, പി.പി. ശിവരാജൻ, കെ.പി. വർഗീസ് എന്നിവർ സംസാരിച്ചു.