പറവൂർ : പ്രളയ ബാധിതർക്കായി കെ.പി.സി.സി നിർമ്മിച്ചു നൽകുന്ന പറവൂരിലെ രണ്ടാമത്തെ ഭവനത്തിന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ തറക്കല്ലിട്ടു. വി.ഡി. സതീശൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന പുനർജനി പറവൂരിന് പുതുജീവൻ എന്ന പദ്ധതിയുടെ ഭാഗമായാണ് വടക്കേക്കര പഞ്ചായത്തിലെ ഒറവൻതുരുത്ത് കൂവപറമ്പിൽ രാധാകൃഷ്ണന് വീട് നിർമ്മിച്ചു നൽകുന്നത്. വി.ഡി. സതീശൻ എം.എൽ.എ, കെ.പി. ധനപാലൻ, പി.ആർ. സൈജൻ, കെ.എ. അഗസ്റ്റിൻ, പി.വി. ലാജു, എം.ടി. ജയൻ, പി.എസ്. രഞ്ജിത്ത്, എ.ഡി. ദിലീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.