karunya-paravur-
പറവൂർ ബ്ലോക്ക് യൂത്ത് പാർലമെന്റും കാരുണ്യ വിദ്യാഭ്യാസ അവാർഡ് ദാനവും പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : എറണാകുളം ജില്ലാ നെഹ്റു യുവകേന്ദ്രയും കാരുണ്യ സർവീസ് സൊസൈറ്റിയും സംയുക്തമായി പറവൂർ ബ്ലോക്ക് യൂത്ത് പാർലമെന്റും കാരുണ്യ വിദ്യാഭ്യാസ അവാർഡ് ദാനവും സംഘടിപ്പിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ആന്റണി കോണത്ത് അദ്ധ്യക്ഷത വഹിച്ചു. കാരുണ്യ വിദ്യാഭ്യാസ അവാർഡ്ദാനം വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് നിർവഹിച്ചു. നെഹ്റു യുവകേന്ദ്ര ജില്ലാ കോ ഓർഡിനേറ്റർ ടോണി തോമസ്, കേന്ദ്രസമിതി പ്രസിഡന്റ് സാജു പുത്തൻവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു.