പറവൂർ : ജില്ലാ ചിറ്റ് ഫോർമെൻസ് അസോസിയേഷൻ പറവൂർ, വൈപ്പിൻ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ളാസ് നടത്തി. പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. വിശ്വംഭരൻ നായർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി എം.കെ. ആഷിക്, എം.കെ. പ്രസാദ്, റോയി റിപ്പൺ, കെ.കെ. സുഗതൻ, ടി.എ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റ് റോയി വർഗീസ് ക്ളാസെടുത്തു.