ആലുവ: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ആലുവ നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. അഴിമതിയോടും വർഗീയതയോടുമുള്ള നിലപാടുകളിൽ നിന്നുള്ള മലക്കം മറിച്ചിലാണ് ഇടതുമുന്നണി വിപുലീകരിച്ചതിലൂടെ വ്യക്തമാക്കുന്നതെന്നും കൺവെൻഷൻ കുറ്റപ്പെടുത്തി. ആലുവ അന്നപൂർണ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സംസ്ഥാന ഉന്നതാധികാര സമിതിയംഗം ഡൊമിനിക് കവുങ്കൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് സിജു തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റായി സന്തോഷ് ജോണിനെയും ജനറൽ സെക്രട്ടറിയായി ജോജി വർഗീസിനെയും വനിതാ കോൺഗ്രസ് പ്രസിഡന്റായി അനു ശശിയെയും തിരഞ്ഞെടുത്തു.