ആലുവ: സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം കീഴ്മാട് സഹകരണ ബാങ്ക് നിർമ്മിക്കുന്ന രണ്ടാമത്തെ വീടിന്റെ ശിലാസ്ഥാപനം ബാങ്ക് പ്രസിഡന്റ് കെ.എസ്. കൊച്ചുപിള്ളയും ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരിയും നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ മനോജ് മൈലൻ, ഭരണസമിതി അംഗങ്ങളായ പി.എ. മുജീബ്, സി.എസ്. അജിതൻ, ഇ.എം. ഇസ്മയിൽ, എൻ.ജെ. പൗലോസ്, സോഫിയ അവറാച്ചൻ, ബാങ്ക് സെക്രട്ടറി എ.ഐ. സുബൈദ, മുഹമ്മദ് ഈട്ടുങ്ങൽ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് നന്ദകുമാർ, തുരുത്ത് മുസ്ലിം ജുമാഅത്ത് പ്രസിഡന്റ് ഖാലിദ് ഹാജി, ബഷീർ കുറുപ്പാലി, റഷീദ് ബംഗ്ലാവിൽ, റസാഖ് പേരിൽ എന്നിവർ സംസാരിച്ചു.