പിറവം: എസ്.എൻ.ഡി.പി യോഗം 870-ാം നമ്പർ ഓണക്കൂർ ശാഖയിലെ കുമാരനാശാൻ കുടുംബയോഗം സെക്രട്ടറി പി.കെ.രമണൻ ഉദ്ഘാടനം ചെയ്തു. ദിനേശൻ നെല്ലിക്കുഴിക്കാട്ടിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് കെ.എസ്. ശശി. അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അജിത്ത് കുമാർ, മാനേജിംഗ് കമ്മിറ്റിഅംഗം സജി, യൂണിയൻ കമ്മിറ്റിഅംഗം കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.