കൂത്താട്ടുകുളം : മണ്ണത്തൂർ തുരുത്തുമറ്റത്ത് ഭഗവതിക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം തുടങ്ങി. കോണത്ത് ദുർഗാഭഗവതി ക്ഷേത്രത്തിൽ നിന്നാരംഭിച്ച് വിഗ്രഹഘോഷയാത്ര തുരുത്തുമറ്റത്ത് ഭഗവതി ക്ഷേത്രത്തിലെത്തി. തുടർന്ന് മേൽശാന്തി ഹരിഹരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി. ചേർത്തല പുല്ലയിൽ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. കടമ്പനാട്ട് ബാലചന്ദ്രൻ നമ്പൂതിരി, കൊല്ലം വള്ളിക്കീഴ് ഗംഗാധരൻ നായർ, ശാസ്താംകോട്ട് അരുൺ, ജിതേഷ് പാങ്കോട് എന്നിവരാണ് യജ്ഞപൗരാണികർ. ഇന്ന് വൈകിട്ട് അഞ്ചിന് വിദ്യാഗോപാലമന്ത്രാർച്ചന, നാളെ രുക്മിണി സ്വയംവരഘോഷയാത്ര, ശനിയാഴ്ച വൈകിട്ട് 5 ന് സർവൈശ്വര്യ പൂജ എന്നിവ നടക്കുമെന്ന് ഹൈന്ദവ സൊസൈറ്റി പ്രസിഡന്റ് വി.എസ്. സുധാകരൻ, വൈസ് പ്രസിഡന്റ് ടി.എസ്. പ്രസാദ്, സെക്രട്ടറി ഷാജി കാഞ്ഞിരംപാറയിൽ, ശശി പുന്നക്കൊമ്പില എന്നിവർ അറിയിച്ചു.