valiyappally
പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ വി. ദനഹാ പെരുന്നാളിന് കണ്ടനാട് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മോർ ഇവാനിയോസ് മെത്രാപ്പൊലീത്ത കൊടിയേറ്റുന്നു

പിറവം: പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ വി. ദനഹാ പെരുന്നാളിന് കൊടിയേറി. പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ കണ്ടനാട് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മോർ ഇവാനിയോസ് മെത്രാപ്പൊലീത്ത കൊടിയേറ്റി. പ്രദക്ഷിണം, കുടുംബ യൂണിറ്റുകളുടെ സ്നേഹവിരുന്ന് അഗാപ്പെ - 2019 , പാലാ കമ്യൂണിക്കേഷൻസിന്റെെ ഗാനമേള എന്നിവയാണ് പ്രധാന പരിപാടികൾ. ജനുവരി ആറിന് പെരുന്നാൾ സമാപിക്കും.