പുല്ലുവഴി : ശബരിമല വിവാദങ്ങൾക്ക് പിന്നിൽ ഗൂഢമായ രാഷ്ട്രീയ അജണ്ടകളുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ ജയശങ്കർ പറഞ്ഞു. നവോത്ഥാന പോരാട്ടങ്ങളുടെ കാലികപ്രസക്തി എന്ന വിഷയത്തിൽ പി.കെ.വി സാംസ്‌കാരിക വേദി പുല്ലുവഴിയിൽ സംഘടിപ്പിച്ച സെമിനാറിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പരമോന്നത കോടതിയുടെ വിധി അംഗീകരിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്. സാംസ്‌കാരിക വേദി പ്രസിഡന്റ് മോളി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, മുൻ എം.എൽ.എ ബാബുപോൾ, സാംസ്‌കാരികവേദി സെക്രട്ടറി അഡ്വ.കെ.പി. അജയൻ, വൈസ് പ്രസിഡന്റ് ജയ അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു.
സാംസ്‌കാരിക വേദിയുടെ ലോഗോ സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. റെജിമോൻ പ്രകാശിപ്പിക്കും. ലോഗോ ഡിസൈൻ ചെയ്ത സുജിത് ചന്ദ്രന് ഉപഹാരം നൽകി. മോളി എബ്രഹാം രചിച്ച ബാലസാഹിത്യകൃതി 'കൊന്നപൂക്കുന്ന അമ്മ വീട്' സിപ്പി പള്ളിപ്പുറം പ്രകാശിപ്പിച്ചു. മിഖേൽ പി. മനോജ് ആദ്യപ്രതി ഏറ്റുവാങ്ങി. വനിതാ കലാസാഹിതി സംസ്ഥാന പ്രസിഡന്റ് ശാരദ മോഹൻ അദ്ധ്യക്ഷത വഹിച്ചു. ലിഷ യോഹന്നാൻ പുസ്തകം പരിചയപ്പെടുത്തി. പ്രൊഫ. വർഗീസ് എസ് നെടുന്തള്ളിൽ, ജയകേരളം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജ്യോതീഷ് കുമാർ എസ്, സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി പി.കെ. രാജീവൻ, പി.കെ.വി സ്മാരക ട്രസ്റ്റ് സെക്രട്ടറി രാജപ്പൻ എസ് തെയ്യാരത്ത്, സുരേഷ് കീഴില്ലം എന്നിവർ പങ്കെടുത്തു. തുടർന്ന് വയലാർ സ്മൃതിസന്ധ്യ നടന്നു.
.