prakadanam
വെങ്ങോല പഞ്ചായത്തിലെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ അല്ലപ്രയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം.

അല്ലപ്ര: വെങ്ങോല പഞ്ചായത്തിൽ ഭരണം അട്ടിമറിക്കുവാനുള്ള യു.ഡി.എഫ് നീക്കത്തിലും അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുത്ത പഞ്ചായത്ത് യോഗത്തിൽ എൽ.ഡി.എഫ് അംഗങ്ങളെ മർദിച്ചതിലും പ്രതിഷേധിച്ച് അല്ലപ്രയിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. യോഗം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.ഐ. ബീരാസ്, പി.എം. സലീം, പി.കെ. രാജീവ്, ടി.പി. അബ്ദുൽ അസീസ്, എൻ.ആർ. വിജയൻ, കെ.എം. അൻവർ അലി, സി.വി. ഐസക്, എം.കെ. ബാലൻ, ആർ. സുകുമാരൻ, കെ.എം. മുഹമ്മദ്, എം.പി. സന്തോഷ് എന്നിവർ സംസാരിച്ചു.