മൂവാറ്റുപുഴ : മുളവൂർ എം.എസ്.എം സ്‌കൂളിൽ പുതുവത്സരദിനാഘോഷം സംഘടിപ്പിച്ചു. സ്‌കൂൾ മാനേജർ എം.എം. കുഞ്ഞുമുഹമ്മദ് കേക്ക് മുറിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എം.എസ്.എം ട്രസ്റ്റ് ട്രഷറർ എം.എം. അലി അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക ഇ.എം. സൽമത്ത് കുട്ടികൾക്ക് പുതുവത്സര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അദ്ധ്യാപകരായ ഫാറൂഖ് , മുഹമ്മദ്കുട്ടി , ഷംന ഇ .ബി എന്നിവർ സംസാരിച്ചു. പുതുവത്സരദിനാഘോഷത്തിനോട് അനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.