-women-wall

കൊച്ചി: എറണാകുളം ജില്ലയിൽ 49 കിലോമീറ്ററിൽ തീർത്ത വനിതാ മതിൽ സമ്പൂർണം. വടക്കേ അതിർത്തിയായ അങ്കമാലി പൊങ്ങത്ത് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈൻ ആദ്യകണ്ണിയും തെക്കേ അതിർത്തിയായ അരൂർ പാലത്തിൽ ജില്ലാ പഞ്ചായത്തംഗം ടി.വി. അനിത അവസാന കണ്ണിയുമായി.ഇടപ്പള്ളി, കളമശേരി, ആലുവ കമ്പനിപ്പടി, പറവൂർ കവല, അത്താണി, അങ്കമാലി, കുണ്ടന്നൂർ, മാടവന, എന്നിവിടങ്ങളിൽ യോഗങ്ങൾ നടന്നു. ജില്ലയിലെ പ്രധാന സമ്മേളന കേന്ദ്രമായ ഇടപ്പള്ളിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. പുഷ്പാദാസ് പ്രതിജ്ഞ ചൊല്ലി.

വിവിധ കേന്ദ്രങ്ങളിൽ ഡോ. എം. ലീലാവതി, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, അരുണ റോയ്, ഇ.എസ്. ഷീബ,​ വനിതാ കമ്മിഷൻ ചെയർ പേഴ്‌സൺ എം.സി. ജോസഫൈൻ, അജി സി. പണിക്കർ, കെ.പി.എം.എസ്. മഹിളാ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സാജി രാമചന്ദ്രൻ,​ സരോജിനി ബാലാനന്ദൻ, എസ്.എൻ.ഡി.പി യോഗം വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ്, ഡോ. ഗീത സുരാജ്, ഡോ. മ്യൂസ് മേരി ജോർജ്,​ കെ.പി.എം.എസ്. വനിതാ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ശശികല പുഷ്പൻ, കമല സദാനന്ദൻ തുടങ്ങിയവർ അണിനിരന്നു.

മന്ത്രി എ.സി. മൊയ്തീൻ ഇടപ്പള്ളിയിലും മന്ത്രി എം.എം. മണി അങ്കമാലിയിലും പൊതുയോഗങ്ങളിൽ പങ്കെടുത്തു.