adharam-nkl-unite
ആധാരം എഴുത്തുകാരുടെ സംസ്ഥാന പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഞാറയ്ക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സബ് രജിസ്ട്രാർ ഓഫീസ് ധർണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ലാലു ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ആധാരം എഴുത്തുകാരുടെ സംസ്ഥാന പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഞാറയ്ക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സബ് രജിസ്ട്രാർ ഓഫീസ് ധർണ നടത്തി. ഫയലിംഗ് ഷീറ്റ് എ 4 ആക്കുന്നതിന്‌ സമയം അനുവദിക്കുക, ,ഫയലിംഗ് ഷീറ്റ് വില കുറക്കുക, പരിഷ്‌കാരങ്ങൾ സംഘടനയുമായി ആലോചിച്ചു നടപ്പിലാക്കുക, കുടിക്കിട സർട്ടിഫിക്കറ്റിന് ഇ.പെയ്‌മെന്റ് എന്ന് മാത്രമുള്ളത് പിൻവലിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ. ഞാറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ലാലു ഉദ്ഘാടനം ചെയ്തു. വി.സി. ആന്റണി, കെ.എസ്. സുരേഷ്‌കുമാർ, വി.ജെ. നെൽസൻ, മേരി സിന്ധു എന്നിവർ സംസാരിച്ചു.