mvpa-339

പായിപ്ര എ.എം ഇബ്രാഹിം സാഹിബ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുതുവത്സാരാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള കേക്ക് മുറിക്കൽ ലെെബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി, പായിപ്ര സർവ്വീസ് സഹകരണ സംഘം ഡയറക്ട ബോർഡ് മെമ്പർ പി.എ. ബിജു എന്നിവർ ചേർന്ന് നിർവഹിക്കുന്നു

മൂവാറ്റുപുഴ: പായിപ്ര എ.എം ഇബ്രാഹിം സാഹിബ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുതുവത്സാരാഘോഷം സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ കൂടിയ ആഘോഷപരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് എം.കെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. ശ്രീധരൻ സ്വാഗതം പറഞ്ഞു. 2019നെ വരവറിയിച്ചുകൊണ്ട് ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി, പായിപ്ര സർവീസ് സഹകരണ സംഘം ഡയറക്ടർ ബോർഡ് മെമ്പർ പി.എ. ബിജു എന്നിവർ കേക്കുമുറിച്ചു. കെ.ബി. ചന്ദ്രശേഖരൻ, പി.എ. ബഷീർ, കെ.കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.