മൂവാറ്റുപുഴ: എയ്ഞ്ചൽ വോയ്‌സ് ഗാനമേളസംഘം സഞ്ചരിച്ചിരുന്ന വാഹനം ഉന്നക്കുപ്പവളവിൽ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 9.30 ഓടെയാണ് അപകടം. വാനിന്റെ ടയർ പൊട്ടിയതാേടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 19 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ബെന്നി, റോയി എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.