കൊച്ചി: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി സംസ്ഥാന വ്യാപകമായി ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു മണി വരെ ഹർത്താലിന് ആഹ്വാനം ചെയ്തു.
പൊതുജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ ക്ഷമിക്കണമെന്നും വ്യാപാരികൾ അടക്കമുള്ളവർ സഹകരിക്കണമെന്നും കർമ്മ സമിതി ദേശീയ ജനറൽ സെക്രട്ടറി എസ്.ജെ.ആർ.കുമാർ അഭ്യർത്ഥിച്ചു.
ആചാരലംഘനത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയനെ അധികാരത്തിൽനിന്ന് പുറത്താക്കും വരെ പ്രക്ഷോഭം തുടരും.
ഹർത്താലിൽ നിന്ന് വ്യാപാരികളും ബസുടമകളും മറ്റും വിട്ടുനിന്നാൽ എന്തായിരിക്കും പ്രതികരണമെന്ന ചോദ്യത്തിന് ശാന്തിയും സമാധാനവുമാണ് ആഗ്രഹിക്കുന്നതെന്നും ബലം പ്രയോഗിക്കില്ലെന്നുമായിരുന്നു മറുപടി.