ആലുവ: ആലുവ മീഡിയ ക്ലബിൽ സംഘടിപ്പിച്ച ക്രിസ്മസ് പുതുവത്സരാഘോഷം നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഒ.വി. ദേവസി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ മുഖ്യപ്രഭാഷണം നടത്തി. ക്ലബ് സെക്രട്ടറി കെ.സി. സ്മിജൻ, ട്രഷറർ റഫീക്ക് അഹമ്മദ്, ജോ. സെക്രട്ടറി ജെറോം മൈക്കിൾ, വൈസ് പ്രസിഡന്റ് ജോസി പി. ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.