തൃപ്പൂണിത്തുറ : ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ അടുത്ത ആറു മാസത്തേക്കുള്ള പുറപ്പെടാശാന്തിക്കാരെ തിരഞ്ഞെടുത്തു. കിഴക്കേ നെടുമ്പിള്ളി മഠത്തിൽ ഗണേശൻ എമ്പ്രാന്തിരിയെ പുറപ്പെടാ മേൽശാന്തിയായും തൃപ്പൂണിത്തുറ ചക്കാലുമുട്ടിൽ പള്ളിശേരി മഠത്തിൽ ദിനേഷ് എമ്പ്രാന്തിരിയെ കീഴ്ശാന്തിയായും തിരഞ്ഞെടുത്തു. രാവിലത്തെ പൂജകൾക്ക് ശേഷം ക്ഷേത്രം തന്ത്രിയും ഭട്ടതിരിയും വലിയ മൂത്തതും മേനോക്കിയും പങ്കെടുത്ത ചടങ്ങിൽ ആണ് അവരോധിച്ചത്. പള്ളുരുത്തി അഴകിയകാവ് കോതകുളങ്ങര ക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്നു ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ മേൽശാന്തിയായി ചുമതലയേറ്റ ഗണേശൻ എമ്പ്രാന്തിരി. മൂന്നാം തവണയാണ് ദിനേഷ് എമ്പ്രാന്തിരി കീഴ്ശാന്തിയായി ചുമതലയേൽക്കുന്നത്.