jency-computre-
പുതുവത്സര സമ്മാനമായി ജെൻസി മേരിക്ക് വി.ഡി. സതീശൻ എം.എൽ.എ കമ്പ്യൂട്ടർ സമ്മാനിക്കുന്നു.

പറവൂർ : ഭിന്ന ശേഷിക്കാരിയായ ജെൻസി മരിയക്ക് പ്രളയത്തിൽ നഷ്ടപ്പെട്ട കമ്പ്യൂട്ടറിനു പകരം പുതുവത്സര സമ്മാനമായി വി.ഡി. സതീശൻ എം.എൽ.എ കമ്പ്യൂട്ടർ നൽകി. എം.എൽ.എ വീട്ടിലെത്തിയാണ് ജെൻസിക്ക് കമ്പ്യൂട്ടർ സമ്മാനിച്ചത്. കൂനമ്മാവ്‌ ചവറ സ്പെഷ്യൽ സ്‌കൂളിൽ നിന്ന് കമ്പ്യൂട്ടർ പരിജ്ഞാനം നേടിയ ശേഷം സ്‌കൂളിൽ തന്നെ ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുടെ ഓൺലൈൻ വർക്കുകൾ ചെയ്തുവരികയായിരുന്നു. ജെൻസി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ ബന്ധുവാണ് നൽകിയത്. പ്രളയകാലത്തിൽ കമ്പ്യൂട്ടർ നശിച്ചതു മുതൽ വലിയ പ്രയാസത്തിലായിരുന്നു ജെൻസി. വരാപ്പുഴ മുട്ടിനകം തോട്ടകത്ത് ജോയി - ജീന ദമ്പതികളുടെ മകളാണ് . പിതാവിന്റെ ഫർണിച്ചർ വർക്ക് ഷോപ്പ് പൂർണമായും പ്രളയത്തിൽ നശിച്ചു. ഈ വർക്ക് ഷോപ്പിൽ പരിശോധനയ്‌ക്കെത്തിയ പുനർജനി ടീമാണ് ജെൻസിയുടെ കാര്യം എം.എൽ.എയുടെ ശ്രദ്ധയിൽ പെടുത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മുഹമ്മദ്, വൈസ് പ്രസിഡന്റ് കൊച്ചുറാണി, മെമ്പർ ജോമോൻ, രാജേഷ് ചീയേടൻ തുടങ്ങിയവർ പങ്കെടുത്തു.