മൂവാറ്റുപുഴ : വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികവും പ്രശസ്ത സാഹിത്യകാരന്മാരുടെ കത്തുകൾ സ്‌കൂൾ ലൈബ്രറിക്ക് കൈമാറുന്ന ഹസ്താക്ഷരശേഖര സമർപ്പണവും നടന്നു. വാർഷികം ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. വി.പി.സജീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി സ്വാഗതം പറഞ്ഞു . സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ ഹസ്താക്ഷരശേഖരം സമർപ്പിച്ചു. ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. പ്രിൻസിപ്പൽ അനിത കെ. നായർ റിപ്പോർട്ട് അവതരിപ്പിച്ചു. മഴുവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശൻ പ്രതിഭകളെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ഫിലിപ്പ് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലതാ സോമൻ എൻഡോവ്‌മെന്റ് വിതരണംചെയ്തു. വാർഡ് മെമ്പർ ഷൈനി കുര്യാക്കോസ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ നളിനി മോഹനൻ, അഡ്വ. എൻ.പി. തങ്കച്ചൻ, പി.ടി.എ പ്രസിഡന്റ് എം.ടി.ജോയി, എം.പി.ടി.എ. പ്രസിഡന്റ് ജോളി റെജി എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ജിസി മാത്യു നന്ദി പറഞ്ഞു.