പിറവം: ചെട്ടിക്കണ്ടം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചെട്ടിക്കണ്ടത്ത് പണിതീർത്ത ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു. ക്രിസ്മസ് - പുതുവത്സര സമ്മാനമായാണ് അസോസിയേഷൻ പ്രവർത്തകർ കാത്തിരിപ്പ് കേന്ദ്രം ഏറ്റെടുത്ത് പൂർത്തീകരിച്ചത്. ചെട്ടിക്കണ്ടത്ത് നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം എൽ എ ഉദ്ഘാടനം ചെയ്തു. അഡ്വ. ഘോഷ് യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ തഹസിൽദാർ മധുസൂദനൻ നായർ, ഗ്രാമ പഞ്ചായത്തംഗം ഒ.കെ. കുട്ടപ്പൻ , റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ രാമകൃഷ്ണൻ നായർ, പി.പി. ജോർജ്, ആലീസ് സാജു, എൻ.സി. വർഗീസ്, വർഗീസ് കെ.കെ., ജോസഫ് പി.എം, മാത്യു.ജെ.സി., എൻ.വി. ചാക്കോ , ജോർജ് കൂരാപ്പിള്ളിൽ, എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പി.യു. പൗലോസ് സ്വാഗതവും കുര്യാച്ചൻ പുല്ലാട്ടുമഠം നന്ദിയും പറഞ്ഞു.