മൂവാറ്റുപുഴ: ഹോളി മാഗി ഫൊറോന പള്ളിയിൽ വിശുദ്ധ പൂജരാജാക്കൻമാരുടെ തിരുനാളിന് കൊടിയേറി. കോതമംഗലം രൂപതാ വികാരി ജനറൽ മോൺ. ജോർജ് ഒലിയപ്പുറം കൊടിയേറ്റിന് മുഖ്യകാർമികത്വം വഹിച്ചു . തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും നടന്നു. വിശുദ്ധകുർബാനയ്ക്കുശേഷം നടന്ന സമ്മേളനത്തിൽ പൗരോഹിത്യസുവർണജൂബിലി ആഘോഷിക്കുന്ന രൂപതാ വികാരി ജനറൽ മോൺ. ജോർജ് ഒലിയപ്പുറത്തിനെ ഇടവകസമൂഹം ആദരിച്ചു. 4ന് വൈകിട്ട് അഞ്ചിന് ഇടവകയുടെ ജൂബിലി വത്സര ഉദ്ഘാടനം മാർ ജോർജ് പുന്നക്കോട്ടിൽ നിർവഹിക്കും. തുടർന്ന് ആഘോഷമായ സമൂഹബലിയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടാകും.