കോതമംഗലം: താലൂക്കിൽ ഹർത്താൽ പൂർണമായിരുന്നു. ഹർത്താലിനോടനുബന്ധിച്ച് ഒൻപതുപേരെ അറസ്റ്റ് ചെയ്തു. മലയിൻകീഴിൽ തുറന്ന കട അടപ്പിക്കാൻ ശ്രമിച്ചതിന് ശിവദാസ്, മണികണ്ഠൻ എന്നിവരെയും തങ്കളത്ത് വാഹനം തടഞ്ഞതിനും കമ്പനിപ്പടിയിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ചതിനും ചന്ദ്രൻ , രാജേഷ്, ജിസ്, മനു, രാജു, സൗബിൻ, റെജി എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റുചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
നഗരത്തിലും പരിസര പ്രദേശങ്ങളിലും ഹർത്താൽ പൂർണമായിരുന്നെങ്കിലും ഫർണിച്ചർ ഗ്രാമമായ നെല്ലിക്കുഴിയിൽ കടകൾ തുറന്ന് പ്രവർത്തിച്ചു. വാഹനങ്ങൾ ഒന്നും തന്നെ നിരത്തിൽ ഇറങ്ങിയില്ല.
ശബരിമല കർമ്മസമിതിയുടേ നേതൃത്വത്തിൽ കോതമംഗലത്ത് കർമ്മസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. മുനിസിപ്പൽ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധമാർച്ച് നഗരംചുറ്റി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി വി.എം. മണി സംസാരിച്ചു. പ്രതിഷേധമാർച്ചിന് പി.ജി. സജീവ്, കെ.ജി. പ്രദീപ്, എ.വി. പ്രസാദ്, ഇ.ടി. നടരാജൻ, പി.പി. സജീവ്, പി.കെ. ബാബു തുടങ്ങിയവർ നേതൃത്വം നൽകി.