അങ്കമാലി: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ കരിദിനാചരണത്തിന്റെ ഭാഗമായി അങ്കമാലിയിൽ കോൺഗ്രസ് പ്രവർത്തകർ കറുത്ത ബാഡ്ജുകൾ അണിഞ്ഞ് പ്രതിഷേധ പ്രകടനം നടത്തി.തുടർന്നു നടന്ന പൊതുയോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു.