ആലുവ: ഹർത്താലിന്റെ മറവിൽ ബി.ജെ.പി സംസ്ഥാന വ്യാപകമായി അക്രമണങ്ങൾ അഴിച്ചുവിട്ടതിൽ പ്രതിഷേധിച്ച് സി.പി.എം ആലുവയിൽ പ്രതിഷേധ പ്രകടനം നടത്തി. ആലുവ ടൗൺ ഹാളിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം ആശുപത്രി ജംഗ്ഷനിൽ സമാപിച്ചു.
പ്രകടനത്തിനിടെ ഒരു വിഭാഗം പ്രവർത്തകർ ബി.ജെ.പിയുടെയും ബി.എം.എസിന്റെയുംലാം കൊടിമരം നശിപ്പിച്ചു. കൂടുതൽ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സി.പി.എം നഗരം ചുറ്റിയുള്ള പ്രതിഷേധം ഉപേക്ഷിച്ചു. തുടർന്ന് ആലുവ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിന് മുൻപിൽ നടന്ന യോഗം സി.പി.എം. ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി രാജീവ് സക്കറിയ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.എം. സഹീർ, ടി.ആർ. അജിത്ത്, എം.എ. അജീഷ്, പി.എം. ബാലകൃഷ്ണൻ കെ.എ. അലിയാർ എന്നിവർ നേതൃത്വം നൽകി.