sri sri
കൊച്ചി: ശബരിമല യുവതീപ്രവേശം സംബന്ധിച്ച സുപ്രീംകോടതിയിലെ പുനഃപരിശോധനാ ഹർജിയിൽ അന്തിമ തീരുമാനമാകും വരെ കാത്തിരിക്കാൻ തയ്യാറാകണമെന്ന് ആർട്ട് ഒഫ് ലിവിംഗ് ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ നിർദ്ദേശിച്ചു
പുരോഗതിക്കും സാമുദായിക ഒത്തൊരുമയ്ക്കും പേരുകേട്ട കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വേദനാജനകമാണ്. എല്ലാവരും സമചിത്തതയോടെ ശാന്തരായിരിക്കണം. അക്രമമാർഗത്തിൽ നിന്ന് പിന്തിരിയണം. സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉളവാക്കുന്ന സ്ഥിതിവിശേഷം ഉണ്ടാവാൻ പാടില്ലായിരുന്നു. സ്ത്രീ ശാക്തീകരണത്തിന് എന്നും മുൻപന്തിയിൽ നിന്ന കേരളത്തിൽ, ക്ഷേത്ര ആചാര അനുഷ്ഠാനങ്ങൾ മാനിക്കപ്പെടേണ്ടതും വിശ്വാസികളുടെ
വികാരം പരിഗണിക്കപ്പെടേണ്ടതുമാണെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.